തളിപ്പറമ്പ്: ചുടക-കുറ്റിക്കോല്‍ ബൈപ്പാസ് അശാസ്ത്രീയ അലൈന്മെന്റ് മാറ്റുക, നിലവിലുള്ള ദേശീയപാത വികസിപ്പിക്കുക, ഇരകള്‍ക്ക് മാന്യമായ പുവരധിവാസ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുംബാംഗങ്ങള്‍ കുപ്പം ദേശീയപാതയോരത്ത് 18 ന് കുടില്‍കെട്ടി സമരം നടത്തും. സംഘാടക സമിതി രൂപീകരണയോഗത്തില്‍ കുടിയിറക്ക് വിരുദ്ധസമിതി കണ്‍വീനര്‍ കെ.കെ.ഖാലിദ് അദ്ധ്യക്ഷത വഹിചച്ചു. സമരത്തില്‍ സി.ആര്.നീലകണ്ഠന്, ഡോ.ഡി.സുരേന്ദ്രനാഥ്,, കെ.സുനില്‍ കുമാര്‍, കെ.കെ.രമ തുടങ്ങിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: