തോമസ് ചാണ്ടി സുപ്രീം കോടതിയിലേക്ക്

Tuesday 14 November 2017 8:15 pm IST

കൊച്ചി: ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതിനു പിന്നാലെ മന്ത്രി തോമസ് ചാണ്ടി സുപ്രീം കോടതിയിലേക്ക്. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് മന്ത്രി പരമോന്നത കോടതിയെ സമീപിക്കുന്നത്. ഇതിനായി ചൊവ്വാഴ്ച തന്നെ മന്ത്രി ദല്‍ഹിക്കു തിരിക്കും. ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയുണ്ടായതിനു പിന്നിലെ മന്ത്രിയുടെ രാജിക്കായി മുറവിളി ഉയര്‍ന്നിരുന്നു. ചൊവ്വാഴ്ച തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി മന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. മന്ത്രി സ്ഥാനത്ത് തുടര്‍ന്നുകൊണ്ട് എങ്ങനെ സര്‍ക്കാരിനെതിരേ ഹര്‍ജി നല്‍കാന്‍ കഴിയുമെന്ന് കോടതി ആവര്‍ത്തിച്ച് ചോദിക്കുകയായിരുന്നു. സ്ഥാനം രാജിവച്ചാല്‍ കൂടുതല്‍ നിയമവശങ്ങള്‍ തുറന്നുകിട്ടും. തോമസ് ചാണ്ടിയുടെ ഹര്‍ജിയില്‍ സര്‍ക്കാരാണ് ഒന്നാം കക്ഷി. മന്ത്രി സര്‍ക്കാരിന്റെ ഭാഗമാണ്. പിന്നെങ്ങനെ ഹര്‍ജി നിലനില്‍ക്കുമെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.