മകനു നല്‍കിയ എടിഎം കാര്‍ഡുപയോഗിച്ച് കൂട്ടുകാര്‍ പണം തട്ടിയെന്ന് പരാതി

Tuesday 14 November 2017 9:15 pm IST

അമ്പലപ്പുഴ: മകനു നല്‍കിയ എടിഎം കാര്‍ഡുപയോഗിച്ച് കൂട്ടുകാര്‍ പണം തട്ടിയെന്ന് പിതാവിന്റെ പരാതി. 90,000 രൂപ എടിഎം കാര്‍ഡുപയോഗിച്ച് അപഹരിച്ചതായാണ് കരുമാടി സ്വദേശീയായ സ്‌കൂള്‍ ജീവനക്കാരന്‍ അമ്പലപ്പുഴ സ്റ്റേഷനില്‍ പരാതി നല്‍കിയത്. തന്റെ ആവശ്യത്തിന് പണമെടുക്കാന്‍ എടിഎം കാര്‍ഡ് ഇയാള്‍എട്ടാം ക്ലാസുകാരനായ മകനു നല്‍കിയിരുന്നു. എന്നാല്‍ ഈ കാര്‍ഡ് മകന്‍ കൂട്ടുകാര്‍ക്ക് നല്‍കുകയായിരുന്നു. ഇവര്‍ അക്കൗണ്ടിലുണ്ടായിരുന്ന 90,000 രൂപയും പിന്‍വലിച്ചു. ഇതില്‍ 2,000 രൂപമാത്രമാണ് മകനു നല്‍കിയത്. ബാക്കി പണമുപയോഗിച്ച് അവര്‍ മൊബൈല്‍ ഫോണും മറ്റും വാങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം അക്കൗണ്ടില്‍ പണമില്ലെന്ന് സന്ദേശമെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരമറിയുന്നത്. പോലീസ് മകന്റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി ചോദ്യംചെയ്തപ്പോഴാണ് സംഭവങ്ങള്‍ പുറത്തറിയുന്നത്. മൊബൈല്‍ ഫോണ്‍ കടയില്‍ നല്‍കി തുക തിരികെ വാങ്ങി നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പിതാവ് പരാതി പിന്‍വലിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.