ആലപ്പുഴ: ഹൈക്കോടതി തോമസ് ചാണ്ടി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി മന്ത്രിയെ പുറത്താക്കാതെ സംരക്ഷിക്കുന്നതില്‍ പ്രതിക്ഷേധിച്ച് യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് മുന്നില്‍ വച്ച് പ്രകടനം നടത്തി കത്തിച്ചു.
ഹൈക്കോടതി ഇത്രയധികം രൂക്ഷമായി സര്‍ക്കാരിനെയും, മുഖ്യമന്ത്രിയെ സഹിതം വിമര്‍ശിച്ചിട്ടും കായല്‍ കള്ളന് തോമസ് ചാണ്ടിയെ പുറത്താക്കാതെ സംരക്ഷിക്കുന്നതില്‍ ദുരൂഹത ഉണ്ടെന്നും, മന്ത്രിയെ പുറത്താക്കാന്‍ പിണറായി വിജയന് ആര്‍ജവം കാണിക്കണമെന്നും യുവമോര്‍ച്ച ജില്ല ജന. സെക്രട്ടറി അജി ആര്. നായര്‍ ആവശ്യപ്പെട്ടു. പ്രതിഷേധ യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവമോര്‍ച്ച ജില്ല ജന. സെക്രട്ടറി പ്രമോദ് കാരയ്ക്കാട് അദ്ധ്യക്ഷനായി. ബിജെപി മണ്ഡലം സെക്രട്ടറി ആര്. കണ്ണന്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് റ്റി.സി, വരുണ്‍ ആലപ്പുഴ, വിശ്വവിജയ്പാല്‍, സുമിത്ത് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: