ആര്‍എസ്എസ് പ്രവര്‍ത്തകന് നേരെ വീണ്ടും വധശ്രമം

Tuesday 14 November 2017 9:24 pm IST

പൊന്നാനി: ആര്‍എസ്എസ് പ്രവര്‍ത്തകന് നേരെ വീണ്ടും വധശ്രമം. പൊന്നാനി നഗര്‍കാര്യവാഹ് എണ്ണാഴിയില്‍ സജിത്തിനെയാണ് കഴിഞ്ഞ ദിവസം രാത്രി ബൈക്കുകളിലെത്തിയ ഒരുസംഘം ആക്രമിച്ചത്. കുഞ്ഞന്‍വളപ്പില്‍ ആബിദ്, മേനകത്ത് പ്രസീദ്, വിനോദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ ആക്രമിച്ചതെന്ന് സജിത്ത് പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ദേഹം മുഴുവന്‍ മുറിവേല്‍പ്പിച്ചതിന് ശേഷം പെട്രോള്‍ ഒഴിച്ച് കത്തിക്കാനും സംഘം ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ സജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സജിത്തിന് നേരെ തുടര്‍ച്ചയായി അഞ്ചാംതവണയാണ് വധശ്രമമുണ്ടാകുന്നത്. ഒരോ പ്രാവശ്യവും പൊന്നാനി പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. അക്രമികളെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന് പരാതിയും വ്യാപകമാണ്.