പൊന്മുണ്ടം ബൈപ്പാസിലെ അനധികൃത പാര്‍ക്കിംങ്; ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

Tuesday 14 November 2017 9:28 pm IST

പൊന്മുണ്ടം: പൊന്മുണ്ടം ബൈപ്പാസിലെ അനധികൃത വാഹന പാര്‍ക്കിംങ് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. റോഡ് കയ്യേറി വാഹനം പാര്‍ക്ക് ചെയ്യുന്നത് പതിവാകുന്ന സാഹചര്യത്തില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. വൈലത്തൂരില്‍ ഗതാഗത തടസ്സം ഉണ്ടാവുമ്പോള്‍ സ്വകാര്യ ബസ്സുകളടക്കമുള്ള വാഹനങ്ങള്‍ ബൈപ്പാസിലൂടെയാണ് കടന്നുപോവുന്നത്. ഇത്തരത്തില്‍ വരുന്ന വാഹനങ്ങള്‍ക്ക് ഈ പാര്‍ക്കിംങ് തടസ്സമായിരിക്കുകയാണ്. അര്‍ദ്ധരാത്രിയില്‍ പാര്‍ക്ക് ചെയ്ത ലോറികളില്‍ കാറിച്ച് അപകമുണ്ടായ സംഭവവും ഉണ്ടായിട്ടുണ്ട്. പ്രദേശത്തെ നാട്ടുകാര്‍ക്കും ദുരിതമുണ്ടാക്കുന്ന ഈ അനധികൃത പാര്‍ക്കിംങിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.