ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം തിരൂരില്‍ തുടങ്ങി

Tuesday 14 November 2017 9:29 pm IST

തിരൂര്‍: റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ചു. സി.മമ്മൂട്ടി എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ എസ്.ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.കെ.ഹഫ്‌സത്ത് മുഖ്യ പ്രഭാഷണം നടത്തി. ലോഗോ രൂപകല്‍പന ചെയ്ത ബാപ്പൂട്ടി പറപ്പൂരിന് എംഎല്‍എ ഉപഹാരം നല്‍കി. ജില്ലാ പഞ്ചായത്തംഗം അനിതാ കിഷോര്‍, എം. കുഞ്ഞിബാവ, പി.കുമാരന്‍, പി.നസറുള്ള, കെ.ബാവ , പി. എ. ബാവ, ഡിഡിഇ സി.ഐ. വത്സല, മലപ്പുറം ആര്‍ഡിഡി ഷൈലറാം, വിഎച്ച്എസ്ഇ അസി.ഡയറക്ടര്‍ ഉബൈദുള്ള, എ.സി. പ്രവീണ്‍ എന്നിവര്‍ പ്രസംഗിച്ചു. ആതവനാട് മുഹമ്മദ് കുട്ടി, ഫൈസല്‍ എടശ്ശേരി, ഹാജിറ മജീദ്, ഗീത പള്ളിയേരി, വി.ശാന്ത, മുരളീധരന്‍ കോട്ടക്കല്‍, ഡിഇ ഒമാരായ വി. പി. മിനി, പി. ബാലകൃഷ്ണന്‍, വി. എസ്. പൊന്നമ്മ, ടി. കെ. അജിതകുമാരി, എഇഒ എ. പി. പങ്കജവല്ലി, പ്രിന്‍സിപ്പാള്‍ ഒ. എ. രാധാകൃഷ്ണന്‍, കെ. പി. ശാരദ, പ്രഥമാധ്യാപകന്‍ പി. എസ്. സജീവന്‍, കെ. പി. രമേശ് കുമാര്‍, സി. കെ. മുഹമ്മദ് ജവാദ് എന്നിവര്‍ പങ്കെടുത്തു.