ഹരിപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവതസപ്താഹം

Tuesday 14 November 2017 9:30 pm IST

പരപ്പനങ്ങാടി: നെടുവ ഹരിപുരം ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ എട്ടാമത് ഭാഗവത സപ്താഹയജ്ഞം തുടങ്ങി. ക്ഷേത്രം തന്ത്രി അണ്ടലാടി ദിവാകരന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പുരളിപ്പുറം നീലകണ്ഠന്‍ നമ്പൂതിരിയാണ് ഭാഗവത സപ്താഹത്തിന് കാര്‍മികത്വം വഹിക്കുന്നത്. ഇന്നലെ വൈകിട്ട് നടന്ന കലവറ നിറക്കല്‍ ചടങ്ങിന് വിശ്വനാഥന്‍, പി.വി.തുളസിദാസ്, മധു മരക്കാംതൊടി, എം.സുബ്രമണ്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.