വര്‍ണാഭമായി ശിശുദിന റാലി

Tuesday 14 November 2017 9:40 pm IST

കണ്ണൂര്‍: ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാ ശിശുക്ഷേമ സമിതിയുടെയും ആഭിമുഖ്യത്തില്‍ ശിശുദിന റാലി സംഘടിപ്പിച്ചു. കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നിന്ന് ആരംഭിച്ച റാലി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ ഫഌഗ് ഓഫ് ചെയ്തു. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ യു.കരുണാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി എം ശ്രീധരന്‍ സ്വാഗതം ആശംസിച്ചു. കുട്ടികളുടെ ്രപധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട അലന്‍ ജയിംസ്, പ്രസിഡണ്ട് വി.യൂസഫ്, സ്പീക്കര്‍ ആല്‍ഫിന്‍ ജയിംസ് എന്നിവരെ തുറന്ന വാഹനത്തില്‍ ആനയിച്ചു. ബാന്റ് വാദ്യം, എന്‍സിസി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് യൂനിറ്റുകള്‍ എന്നിവ റാലിയില്‍ അണിനിരന്നു. ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന സമ്മേളനം കുട്ടികളുടെ ്രപധാനമന്ത്രി അലന്‍ ജയിംസ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വി.യൂസഫ് അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ ആല്‍ഫിന്‍ ജയിംസ് ശിശുദിന സന്ദേശം നല്‍കി. കുട്ടികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിതരണം ചെയ്തു. കെ.ഇ.അര്‍ജുന്‍ സ്വാഗതവും പി.ആഷ്‌ലി നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.