കോളയാട്: കോളയാട് ടൗണില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി യുണിറ്റില്‍ ചേരിപ്പോര്. സംഘടന വിട്ടവര്‍ ചേര്‍ന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി (ഹസ്സന്‍കോയ) വിഭാഗം യുണിറ്റ് രൂപികരിച്ചു. എ.പി.ഹാരിസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംഘടനയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് സി.എഫ്.സെബാസ്റ്റ്യന്‍ ഉല്‍ഘാടനം ചെയ്തു.
25 അംഗ നിര്‍വ്വാഹക സമിതിയില്‍ നിന്നും എ.പി.ഹാരീസ് (ചെയര്മാന്), ടി.കെ.ചന്ദ്രന്, കെ.വി.വിശ്വനാഥന് (വൈസ്ചെയര്മാന്മാര്), വി..കെ.ചന്ദ്രശേഖരന് (കണ്‍വീനര്‍), രവീന്ദ്രന്.ഇ.കെ (ജോയിന്റ് കണ്‍വീനര്‍), കെ.മുഹമ്മദ്റാഫി (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. പ്ലാസ്റ്റിക് ക്യാരിബാഗ് പഞ്ചായത്തില്‍ നിരോധിച്ചതിന് ശേഷവും പലചരക്ക് സാധനങ്ങള്‍ പൊതിഞ്ഞു കൊടുക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍ കൂടി നിരോധിക്കുമ്പോഴുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതരെ ബോധ്യപ്പെടുത്താന്‍ ഭാരവാഹികളെ ചുമതലപ്പെടുത്തി. കച്ചവട ലൈസന്‍സ് സംബന്ധമായ കാര്യങ്ങള്‍ കോളയാട് പഞ്ചായത്തില്‍ നടക്കുന്ന കാലവിളംബം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ബന്ധപ്പെട്ടവരോട് അഭ്യര്‍ഥിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: