ബെസ്റ്റ് ചൈല്‍ഡ് അവാര്‍ഡ് ഉത്തര മഹേഷിന്

Tuesday 14 November 2017 9:41 pm IST

മയ്യഴി: പുതുച്ചേരി സര്‍ക്കാരിന്റെ സംസ്ഥാന തലത്തിലുള്ള ബെസ്റ്റ് ചൈല്‍ഡ് അവാര്‍ഡിന് മാഹി എക്‌സല്‍ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഉത്തര മഹേഷ് അര്‍ഹമായി. സംസ്ഥാന തലത്തില്‍ വിവിധ തലങ്ങളിലായി നടത്തിയ മത്സരങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് ബെസ്റ്റ് ചൈല്‍ഡ് അവാര്‍ഡ് നല്‍കുന്നത്. സംസ്ഥാനത്ത് ആകെ 16 വിദ്യാര്‍ത്ഥികള്‍ അവാര്‍ഡിനര്‍ഹമായി. മാഹി മേഖലയില്‍ നിന്നും പുരസ്‌കാരം നേടിയ ഏക വിദ്യാര്‍ത്ഥിനിയാണ് ഉത്തര. ഇന്നലെ പുതുച്ചേരിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.നാരായണസ്വാമിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.