യുവാവിന്റെ മരണം റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണം:ആക്ഷന്‍ കമ്മിറ്റി

Tuesday 14 November 2017 9:51 pm IST

പട്ടാമ്പി:മണല്‍ കടത്ത് തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ കണ്ട് വാഹനത്തില്‍ നിന്നും ഇറങ്ങിയോടി യുവാവ് കിണറ്റില്‍ വീണ് മരിക്കാനിടയായ സംഭവത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. വിളയൂര്‍ പാലോളി കുളമ്പ് സ്വദേശി കള്ളക്കണ്ടത്തില്‍ പള്യാലില്‍ തൊടി വീട്ടില്‍ അബ്ദൂള്‍ ബാരി(22)ആണ് മരിച്ചത്.രാത്രിയില്‍ ഇരുട്ടത്ത് ഓടിയതിന് തുടര്‍ന്നാണ് ഇയാള്‍ കിണറ്റില്‍ വീണത്. സംഭവം അറിഞ്ഞിട്ടും യുവാവിനെ രക്ഷപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ല എന്നും ആരോപണമുണ്ട്. ഇക്കാര്യത്തില്‍ സമഗ്രാന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 16ന് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പട്ടാമ്പി താലൂക്ക് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. കെ.മുരളി ,അബ്ദുള്‍ റഹിമാന്‍,കെ.മുരളി പഞ്ചായത്ത് പ്രസിഡണ്ട്,വി.അഹമ്മദ് കുഞ്ഞി,ടി.ഗോപാലകൃഷ്ണന്‍,എ.കെ.ഉണ്ണികൃഷ്ണന്‍,അബ്ദുള്‍ റഹിമാന്‍,ടി.സുധാകരന്‍,വി.പി.മുസ്തഫ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.