ചങ്ങനാശ്ശേരി: തീര്‍ത്ഥാടന കേന്ദ്രമായ പാറേല്പ്പള്ളിക്കു സമീപം റോഡില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ട് മാസങ്ങളായതായി ആക്ഷേപം. വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ എടുത്ത കുഴിയാണ് അഗാധ ഗര്‍ത്തങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. എസ്.ബി. ഹൈസ്കൂള്‍ മുതല്‍ കിരുശുംമൂട് വരെയുള്ള ഭാഗമാണ് തകര്‍ന്നിരിക്കുന്നത്. വാഴൂര്‍ റോഡില്‍ അപ്സര ജംഗ്ഷനിലും റോഡ് പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. പ്രധാന നിരത്ത് പൊതുമരാമത്തു വകുപ്പും പാറേല്‍ പരിസരത്തെ ഉപറോഡുകളുടെ ശോചനീയത മുനിസിപ്പാലിറ്റിയും ത്വരിത വേഗത്തില്‍ തീര്‍ക്കണമെന്ന് പാറേല്‍ എ.കെ.സി.സി. യോഗം ആവശ്യപ്പെട്ടു. ഡയറക്ടര്‍ ഫാ. ജേക്കബ് വാരിക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസഫ് പായിക്കാടന്‍ അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: