കേന്ദ്രപദ്ധതികള്‍ അട്ടിമറിക്കുന്നു: ജെ.ആര്‍. പത്മകുമാര്‍

Tuesday 14 November 2017 10:02 pm IST

ചങ്ങനാശ്ശേരി: സംസ്ഥാനത്തെ പിണറായി സര്‍ക്കാര്‍ കേന്ദ്ര പദ്ധതികള്‍ അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ. ജെ.ആര്‍. പദ്മകുമാര്‍. ചങ്ങനാശ്ശേരി ബിജെപി നിയോജക മണ്ഡലം യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികള്‍ക്ക് അനുകൂലമായ നിലപാടുകളുമായിട്ടാണ് കേന്ദ്രഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്.മണ്ഡലം പ്രസിഡന്റ് എം എസ് വിശ്വനാഥന്‍ അദ്ധ്യക്ഷനായി. സംസ്ഥാന സമിതി അംഗങ്ങളായ എം.ബി. രാജഗോപാല്‍,എന്‍ പി കൃഷ്ണകുമാര്‍, പിപി ധീരസിംഹന്‍, പി.കെ. ബാലകൃഷ്ണ കുറുപ്പ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായഎ മനോജ്, ബി.ആര്‍. മഞ്ജീഷ് എന്നിവര്‍ പ്രസംഗിച്ചു.