വൈക്കത്തഷ്ടമി പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം നടത്തി

Tuesday 14 November 2017 10:02 pm IST

വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിനു വേണ്ടി നിര്‍മിക്കുന്ന അഷ്ടമി പന്തലിന്റെ കാല്‍നാട്ടുകര്‍മം ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍ എന്‍.പി രഘു നിര്‍വഹിച്ചു അസി. കമ്മീഷണര്‍ ഗണേശ്വരന്‍ പോറ്റി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി.ക്യഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഉല്‍സവത്തിന്റെ ഭാഗമായ സമൂഹ സന്ധ്യാവേല 24, 26, 27, 28 തീയതികളില്‍ നടക്കും. 27നാണ് ഉത്സവത്തിന്റെ കോപ്പുതൂക്കല്‍. 28ന് കൊടിയേറ്ററിയിപ്പ്, പാത്രത്തിലെ അരി അളവ്, കുലവാഴ പുറപ്പാട്, ക്ഷേത്ര ശുദ്ധി എന്നിവ നടക്കും. 29ന് രാവിലെ 6.30നും 7.30നും മധ്യേയാണ് ത്യക്കൊടിയേറ്റ്. ഡിസംബര്‍ പത്തിന് അഷ്ടമി ദര്‍ശനം. 11ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.