കടുത്തുരുത്തി: തീര്‍ത്ഥാടന കേന്ദ്രങ്ങളായ വൈക്കം മഹദേവ ക്ഷേത്രം, കടുത്തുരുത്തി തളിയില്‍ ക്ഷേത്രം, മള്ളിയൂര്‍ ഗണപതി ക്ഷേത്രം അറുനൂറ്റിമംഗലം ഫൊറോനപള്ളി, കുറവിലങ്ങാട് ഫൊറോനപള്ളി എന്നിവിടങ്ങളിലേക്ക് എത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം വേണാട് എക്സ്പ്രസിന് വൈക്കംറോഡിലും വഞ്ചിനാടിനും പരശുറാമിനും കുറുപ്പന്തറയിലും സ്റ്റോപ്പുകള്‍ അനുവദിക്കണമെന്ന് ബിജെപി നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് റെയില്‍വേ മന്ത്രാലയത്തിന് നിവേദനം നല്കാന് യോഗം തീരുമാനിച്ചു.
ബിജെപി നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് സുദീപ് നാരായണന് അദ്ധ്യക്ഷനായി. സംസ്ഥാന സമിതിയംഗം കെ.ജി. രാജ്മോഹന്‍ യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ നിയോജക മണ്ഡലം സെക്രട്ടറി സി.എം.പവിത്രന്,കെ.എസ്. കണ്ണന്, ജഗജിത്ത്, ടി.പി. ജയപ്രകാശ്, എം.പി. ബാബു, പി.ബി. തമ്പി, ഡി സുരേഷ്, പി.സി. രജേഷ്, കെ.ജെ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: