ആര്‍പ്പൂക്കര: സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും. 24നാണ് ആറാട്ട്. നാളെ രാവിലെ 9നും 10നും ഇടയ്ക്ക് തന്ത്രി പയ്യപ്പള്ളി ഇല്ലത്ത് മാധവന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകള്‍ നടക്കുന്നത്. രാവിലെ 6ന് അഷ്ടദ്രവ്യഗണപതിഹോമം, 10ന് നാരായണീയ പാരായണം. 7ന് തിരുവാതിരകളി, 7.30ന് സമ്പ്രദായ ഭജന്‍, 9.30ന് കഥാപ്രസംഗം . 18,19,20, 21,22 തീയതികളില്‍ ഉത്സവബലിയും 23ന് പള്ളിവേട്ടസദ്യയും നടക്കും. 24ന് കുമാരഷഷ്ഠിദിനത്തിലാണ് ആറാട്ട്. വൈകിട്ട് 6ന് ആറാട്ട്പുറപ്പാട്. രാത്രി 1ന് ആറാട്ട് എതിരേല്‍പ്പ്, 1.30ന് ആറാട്ടെഴുന്നള്ളത്ത്. 25ന് രാവിലെ 4.30ന് കൊടിയിറക്കോടെ ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: