തളി മഹാദേവക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Tuesday 14 November 2017 10:08 pm IST

കടുത്തുരുത്തി: ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രം മണ്ഡലകാല ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചു.മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ അയ്യപ്പന്‍മാരെ സ്വീകരിക്കുന്നതിനായി വിപുലമായഒരുക്കങ്ങളാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് ക്ഷേത്രോപദേശക സമിതി അറിയിച്ചു.എറണാകുളം ഭാഗത്ത് നിന്നും എത്തുന്ന അയ്യപ്പന്‍മാര്‍ക്ക് വൈക്കത്ത് എത്താതെ പൂത്തോട്ടയില്‍ നിന്നും തിരിഞ്ഞ് കാഞ്ഞിരമറ്റം വഴി കടുത്തുരുത്തിയില്‍ എത്തി കടുത്തുരുത്തി അപ്പന്റെ ഇടത്തും വലത്തുമായി പ്രതിഷ്ഠിച്ചിരിക്കുന്ന വൈക്കത്തപ്പനേയും ഏറ്റുമാനൂരപ്പനെയും തൊഴുത് പാലായിലേക്ക് എളുപ്പം പോകാമെന്നതിനാല്‍ കടുത്തുരുത്തിയില്‍ ധാരാളം അയ്യപ്പന്‍മാര്‍ എത്തുന്നുണ്ട് . വാഹന പാര്‍ക്കിങ്ങിന് ക്ഷേത്രം റോഡിന്റെ ഇരുവശത്തും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ക്ഷേത്രം റോഡിലെ അനധികൃത പാര്‍ക്കിങ് ഇന്നു മുതല്‍ നിരോധിക്കും.റോഡിലേക്ക് ചാഞ്ഞു നിന്ന മരങ്ങള്‍ വെട്ടിമാറ്റിയും ക്ഷേത്രം റോഡിലെ വൈദുതി ലൈറ്റുകള്‍ നവീകരിക്കുകയും ചെയ്തു.ക്ഷേത്ര മതിലിനുള്ളിലെ ഓഡിറ്റോറിയത്തില്‍ വിരിവെക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് പ്രഭാത ഭക്ഷണവും പ്രാതലും ശുദ്ധമായ കുടിവെള്ളവും ലഭ്യമാക്കും.24- മണിക്കൂറും പോലീസ് എയിഡ് പോസ്റ്റ് പ്രവര്‍ത്തിക്കും. സൗജന്യ വൈദ്യ സഹായവും ഒരുക്കിയിട്ടുണ്ട്.അയ്യപ്പന്‍മാര്‍ക്ക് കുളിക്കാന്‍ ദേവസ്വം വക കുളവും വൃദ്ധിയാക്കിയിട്ടുണ്ട്. മാലിന്യം നിര്‍മാര്‍ജ്ജനം ചെയ്യാന്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചു.കടുത്തുരുത്തി വഴി പാസ് ചെയ്യുന്ന പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്ക് നിറുത്തിയിടുന്നതിന് സ്ഥല സൗകര്യം ഒരുക്കി.24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശുചി മുറികളും തയാറായതായി ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് റ്റി.ആര്‍.ശ്രീകുമാര്‍ തെക്കേടത്ത് അറിയിച്ചു. പൂവരണി മഹാദേവ ക്ഷേത്രം ഒരുങ്ങി പൂവരണി: ശബരിമല ദര്‍ശനത്തിന് പോവുന്ന അയ്യപ്പഭക്തരെ വരവേല്ക്കുവാന്‍ പാലാ-പൊന്‍കുന്നം റോഡിലെ ക്ഷേത്രങ്ങളില്‍ ഒന്നായ പൂവരണി മഹാദേവ ക്ഷേത്രം ഒരുങ്ങി.നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് വിരിവയ്ക്കുവാനും താമസിക്കുവാനുമുള്ള സൗകര്യമാണ് ക്ഷേത്ര ദേവസ്വം ഒരുക്കിയിരിക്കുന്നത്.വിശാലമായ കുളിക്കടവ്, വിശ്രമിക്കുന്നതിനും, അന്നദാനത്തിനു മായി വിശാലമായ ക്ഷേത്ര ഓഡിറ്റോറിയം, വിപുലമായ വാഹന പാര്‍ക്കിങ്ങ് സൗകര്യങ്ങള്‍, സമീപമുള്ള മറ്റ് തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള ദൂരം, പ്രത്യേകതകള്‍, വഴിപാടുകള്‍, എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. ഇവിടെ എത്തുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കും രാത്രിക്ക് അത്താഴവും വിരിവയ്ക്കുവാനുള്ള സൗകര്യവുമാണ് തയ്യാറായിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.