ടാറിങ്ങ് വാഹനവും കാറും കൂട്ടിയിടിച്ച്തൊഴിലാളികള്‍ക്ക് പരിക്ക്

Tuesday 14 November 2017 10:08 pm IST

  മറയൂര്‍: അന്തര്‍സംസ്ഥാനപാതയില്‍വനംവകുപ്പിന്റെ ചെക്ക് പോസ്റ്റിന് സമീപത്തുണ്ടായ വാഹന അപകടത്തില്‍തൊഴിലാളികള്‍ക്ക് പരിക്ക്. ടാറിങ്ങ് ജോലികള്‍ക്കായി കോതമംഗലത്ത് നിന്നുംമറയൂരിലെത്തിയ ബാബു, വില്‍സണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പഴനി- ശബരിമല തീര്‍ത്ഥാടനപാതയുടെടാറിങ്ങ്ജോലികഴിഞ്ഞ്മടങ്ങി വന്ന ഓട്ടോറിക്ഷയുംമൂന്നാറിലേക്ക് വിനോദസഞ്ചാരത്തിനെത്തിയമലപ്പുറം സ്വദേശികളുടെ ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്.സാരമായി പരിക്കേറ്റ ഇവരെമറയൂരിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷംഉദുമലപേട്ടയിലെത്തിച്ചു. ശസ്ത്രക്രിയ ആവശ്യമായി വന്നതിനാല്‍ ഇവരെസ്വദേശമായ കോതമംഗലത്തെ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് എത്തിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.