കൊച്ചി: മെട്രോയിലേക്ക് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി കെഎംആര്‍എല്‍. പരിമിത കാലയളവില്‍ മടക്ക ടിക്കറ്റുകള്‍ക്ക് 50 ശതമാനം കിഴിവ് നല്കുന്ന പദ്ധതി ഇന്നലെ നിലവില്‍ വന്നു. ഡിസംബര്‍ 23 വരെയാണിത്.
മെട്രോയുടെ ജനകീയത വര്‍ധിപ്പിക്കുന്നതിന് വിദ്യാര്‍ത്ഥി, വാരാന്ത്യ, ദൈനംദിന, സീസണല്‍ പാസുകള്‍ നല്‍കുന്നതിനുള്ള പദ്ധതികള്‍ കെഎംആര്‍എല്‍ വിഭാവനം ചെയ്യുന്നു. ഇതിന് കാലതാമസമെടുക്കുമെന്നതിനാലാണ് പരിമിതകാല ഓഫര്‍. കൊച്ചി വണ്‍ കാര്‍ഡിന് നിലവില്‍ ഈ ഓഫര്‍ ബാധകമല്ല.
പരമാവധി കിഴിവ് നല്‍കുന്നതിലൂടെ യാത്രക്കാരെ കൂടുതലായി ആകര്‍ഷിക്കാനാകുമെന്ന് കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷ് പറഞ്ഞു. സ്വകാര്യ വാഹനങ്ങളുടെ എണ്ണം നിരത്തില്‍ കുറയുന്നതോടെ മലിനീകരണത്തോതും ഒപ്പം തിരക്കും കുറയ്ക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: