കോഴിക്കോട്: മുന്‍ എംഎല്‍എ എ. പത്മകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സിപിഐ നേതാവ് കെ.പി. ശങ്കര്‍ദാസ് ദേവസ്വം ബോര്‍ഡ് അംഗമാകും.
രണ്ടു ദിവസത്തിനകം അംഗങ്ങള്‍ ചുമതലയേല്‍ക്കുമെന്നും കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. സഹകരണ ഗ്യാരണ്ടി ബോര്‍ഡ് വൈസ് ചെയര്മാന് കൂടിയാണ് പത്മകുമാര്‍. തിരുവനന്തപുരം സ്വദേശിയായ ശങ്കര്‍ദാസ് എഐറ്റിയുസി നേതാവാണ്.
ദേവസ്വം ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ വിശദീകരണം ചോദിച്ചതില്‍ അസ്വാഭാവികത ഇല്ല. എല്ലാ കാര്യങ്ങളും ഗവര്‍ണര്‍ക്ക് മുന്നില്‍ വിശദീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: