ആലപ്പുഴ: ശ്രീനാരായണ ഗുരുദേവന്റെ ‘ജാതിഭേദം മതദ്വേഷം’എന്ന വരികള്‍ കെ.ജെ. യേശുദാസ് ആലപിച്ചിട്ട് 56 വര്‍ഷം പിന്നിട്ടു. 1961 നവംബര്‍ 14നാണ് ഈ ഗാനം കാല്‍പ്പാടുകള്‍’ എന്ന സിനിമയ്ക്കായി റെക്കോര്‍ഡ് ചെയ്തത്.
സംഗീത പഠനം കഴിഞ്ഞയുടന്‍ ‘നല്ല തങ്ക’ എന്ന ചിത്രത്തില്‍ പാടാന്‍ യേശുദാസിനെ പരിഗണിച്ചിരുന്നെങ്കിലും ശബ്ദത്തിന് നിലവാരമില്ലെന്നു പറഞ്ഞ് തഴയുകയായിരുന്നു. നിരാശനാകാതെ അദ്ദേഹം പരിശ്രമിച്ചു കൊണ്ടേയിരുന്നു. പിന്നീടാണ് കെ.എസ്. ആന്റണി സംവിധാനം കാല്പ്പാടുകളില് അവസരം ലഭിച്ചത്.
ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യഗാനത്തിന്റെ റെക്കോര്‍ഡിങ്.
എം.ബി. ശ്രീനിവാസനാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. അഭൗമ സുന്ദരമായ ആ ശബ്ദ സൗഭാഗ്യം ഇന്നും അമൂല്യമായിത്തന്നെ നിലനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: