കൊച്ചി: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്റെ കാറില്‍ ലോറിയിടിപ്പിച്ച് വധിക്കാന്‍ ശ്രമം. വേലായുധനെ വധിക്കുമെന്ന് എന്‍ഡിഎഫ്, പോപ്പുലര്‍ഫ്രണ്ട്, സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. വിശദമായ അന്വേഷണം തേടി ഐജിക്കും എസ്പിക്കും പരാതി നല്കി.
ശനിയാഴ്ചയാണ് സംഭവം. പെരുമ്പാവൂര്‍ക്ക് പോവുകയായിരുന്ന വേലായുധന്റെ കാറില്‍ പട്ടിപ്പാറക്ക് സമീപത്തുവെച്ച് ലോറി ഇടിപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം ലോറി ഡ്രൈവര്‍ ഇറങ്ങിവന്ന് തെറ്റുപറ്റിയെന്ന് പറഞ്ഞു. എന്നാല്‍ നൂറോളം എന്‍ഡിഎഫ്, പോപ്പുലര്‍ഫ്രണ്ട്, സിപിഎം പ്രവര്‍ത്തകര്‍ എത്തി വാഹനം കത്തിക്കുമെന്നും വധിക്കുമെന്നും ഭീഷണിപ്പെടുത്തി. അസഭ്യം വിളിച്ചു. എസ്ഐയെ വിളിച്ച് പരാതിപ്പെട്ടെങ്കിലും സ്ഥലത്തെത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: