തിരുവനന്തപുരം: കേരളത്തിലെ ആദ്യ ശിശുസൗഹൃദ പോലീസ് സ്റ്റേഷന് തലസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷന് കോമ്പൗണ്ടില്‍ ഉദ്ഘാടനം ചെയ്തു. ഫോര്‍ട്ട് സ്റ്റേഷനു പുറമെ കൊല്ലം ഈസ്റ്റ്, എറണാകുളം കടവന്ത്ര, തൃശൂര്‍ ഈസ്റ്റ്, കോഴിക്കോട് ടൗണ്‍, കണ്ണൂര്‍ ടൗണ്‍ തുടങ്ങിയ സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ ശിശു സൗഹൃദമാക്കുന്നത്.
സ്റ്റേഷന് വളപ്പില്‍ വര്‍ണാഭമായ പെയിന്റിംഗുകളും ചിത്രങ്ങളും ഒക്കെയായി കുട്ടികളെ ആകര്ഷിക്കുന്നവിധമാണ് മുറികള്‍ ഒരുക്കിയിട്ടുള്ളത്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും ചുമരുകളില്‍ ഇടം നേടിയിട്ടുണ്ട്. മാനസിക ഉല്ലാസത്തിനായി ടെലിവിഷനും കളിക്കോപ്പുകളും ഉണ്ടാകും.
ചൈല്‍ഡ് ലൈന്‍ ജീവനക്കാരുടെയും മനഃശാസ്ത്രജ്ഞരുടെയും സേവനം സ്റ്റേഷനുകളില്‍ ലഭിക്കും. കൊച്ചി റെയ്ഞ്ച് ഐജി പി. വിജയനാണ് ക്യാമ്പിന്റെ നോഡല്‍ ആഫീസര്‍.
മേയര്‍ വി.കെ. പ്രശാന്ത്, വി.എസ്. ശിവകുമാര്‍ എംഎല്‍എ, ഡിജിപി ലോക്നാഥ് ബെഹ്റ, എഡിജിപി ബി സന്ധ്യ, ഐജി മനോജ് എബ്രഹാം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: