പമ്പ തെളിനീരായി ഒഴുകട്ടെ...

Tuesday 14 November 2017 11:48 pm IST

തുലാമഴയെ തുടര്‍ന്ന് നിറഞ്ഞൊഴുകുന്ന പമ്പാ നദി

പുണ്യനദിയായ പമ്പ കാട്ടരുവിയുടെ തെളിമയോടെയാണ് ഒഴുകിത്തുടങ്ങുന്നത്. എന്നാല്‍ മഹാനദിയാകുന്നതോടെ ടണ്‍കണക്കിന് മാലിന്യമാണ് അവള്‍ വഹിക്കുന്നത്. തീര്‍ത്ഥാടനകാലം കഴിയുമ്പോള്‍ പമ്പ കൂടുതല്‍ മലിനീകരിക്കപ്പെടും. മാലിന്യ സംസ്‌ക്കരണത്തിന്റെ അഭാവമാണ് മുഖ്യകാരണം. സന്നിധാനത്തെ സ്വീവേജ് മാലിന്യസംസ്‌ക്കരണത്തിലെ പോരായ്മ മൂലം ശുചിമുറി മാലിന്യം പമ്പയിലേക്കാണ് ഒഴുകി യെത്തുന്നത്. വിവാദമായ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ മലനീകരണ നിയന്ത്രണ ബോര്‍ഡ് താത്ക്കാലിക അനുമതി മാത്രമാണ് നല്‍കിയത്.

പമ്പയില്‍ ഇ കോളിഫോം ബാക്ടീരിയ ക്രമാതീതമായി ഉയരുന്നതിന് കാരണം കക്കൂസ് മാലിന്യമാണ്. സന്നിധാനത്തുനിന്ന് നുണങ്ങാര്‍വഴിയാണ് മാലിന്യം പമ്പയില്‍ എത്തുന്നത്. പമ്പയിലും മാലിന്യ സംസ്‌കരണത്തിന് പോരായ്മകളുണ്ട്. ഇപ്പോഴുളള സ്വീവേജ് പ്ലാന്റിന് ശേഷിയില്ല. പകരം ശബരിമല മാസ്റ്റര്‍ പ്ലാനിനുള്ള ഉന്നതാധികാര സമിതി അഞ്ച് എംഎല്‍ഡിയുടെ പുതിയ പ്ലാന്റ് നിര്‍മ്മിക്കാന്‍ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ടെണ്ടര്‍ തുടങ്ങിയതേയുള്ളു.

ഈ ജനുവരിയില്‍ പമ്പയില്‍നിന്ന് എടുത്ത ജലത്തില്‍ ഇ കോളിഫോം ബാക്ടീരിയയുടെ തോത് 100 എംഎല്‍ വെള്ളത്തില്‍ 75,000 എംപിഎന്‍ ആയിരുന്നു. മുന്‍ വര്‍ഷം ഇത് 8,000 മാത്രമായിരുന്നു. 100 എംഎല്‍ വെള്ളത്തില്‍ 25,00 എംപിഎന്നില്‍ കൂടുതല്‍ ബാക്ടീരിയയുടെ സാന്നിധ്യം പാടില്ല. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്ന വെള്ളത്തിലെ കോളിഫോം ബാക്ടീരിയയുടെ അളവ് ദിവസവും പരിശോധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.