റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചവരില്‍ നാല് മലയാളികളും. കോഴിക്കോട് കുന്ദമംഗലം സ്വദേശി സലീം, കൊല്ലം മയ്യനാട് സ്വദേശി ജയദേവന്, മലപ്പുറം എടപ്പറ്റയില്‍ യാഖൂബ്, കോഴിക്കോട് അടിവാരം സ്വദേശി അബ്ദുള്‍ അസീസ് എന്നിവരാണ് മരിച്ച മലയാളികള്‍.
അല്‍ജുബൈലില്‍ തൊഴിലാളികളുമായി പോകുകയായിരുന്ന ബസ് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് 13 പേരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ്സിന് തീപിടിച്ചു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസ് പൂര്‍ണമായും കത്തി നശിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ബസില്‍ 40 ഓളം യാത്രക്കാരുണ്ടായിരുന്നു. ഇതില്‍ 12 പേര് മലയാളികളായിരുന്നു. ബസിന്റെ മുന്‍ഭാഗത്തിരുന്ന തൊഴിലാളികളാണ് മരിച്ചത്. പിന്‍ഭാഗത്ത് ഇരുന്നവര്‍ എമര്‍ജന്‍സി വാതിലിലൂടെ പുറത്തുകടക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: