മതേതരത്വത്തില്‍ നിലനില്‍ക്കുന്നതാണ് നാടിന്റെ മഹത്ത്വം : ഡി.ബാബുപോള്‍

Wednesday 15 November 2017 1:57 pm IST

ചിറയിന്‍കീഴ്: യഹൂദരും ക്രൈസ്തവരും അറേബ്യരുമായ വ്യത്യസ്ത മതവിഭാഗക്കാരുടെ അധിനിവേശത്തിനിരയായിട്ടും മതേതര സംസ്‌കാരത്തില്‍ നിലനില്‍ക്കാന്‍ കഴിയുന്നതാണ് നമ്മുടെ നാടിന്റെ മഹത്ത്വമെന്ന് ഡോ ഡി. ബാബുപോള്‍. കായിക്കര ആശാന്‍ സ്മാരകത്തില്‍ കവിത വംശീയതയ്ക്കും പരദേശിവിരുദ്ധ ഭ്രാന്തിനുമെതിരെ എന്ന വിഷയത്തില്‍ നടന്ന അന്തര്‍ദേശീയ അക്കാദമിക സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ രതി സക്‌സേന, പ്രൊഫ. എസ്. സുധീഷ്, വി. റജി എന്നിവര്‍ സംസാരിച്ചു. അതൗള്‍ ബേറാമൊഗ്‌ളു, യു ജിയാന്‍, എന്റിക് ആല്‍ബര്‍ട്ടോ സെര്‍വിന്‍ ഹെറീറ, ഫ്രാങ്ക് കെയ്‌സര്‍ എന്നിവര്‍ പ്രബന്ധാവതരണം നടത്തി. അതൗള്‍ ബെറിമൊഗ്ലൂ (ടര്‍ക്കി), യൂജിയാന്‍ (ചൈന), ഡോറീസ് കറേവ (എസ്‌റ്റോണിയ), ഹ്യൂഗോസാഞ്ചാസ് (സ്‌പെയിന്‍), ഫാന്‍സ് കെയ്‌സര്‍ (നെതര്‍ലാന്റ്), ഗിലാന്‍ ഒമര്‍ (ഈജിപ്ത്), ഷാവോഫാന്‍ (ചൈന), എന്റിക് സല്‍വര്‍ തുടങ്ങിയ വിദേശരാജ്യങ്ങളിലുള്ള മുപ്പതോളം കവികളും ഇന്ത്യയിലെ കവികളും കവിതകള്‍ അവതരിപ്പിച്ചു. പ്രൊഫ. എസ്. സുധീഷ് കവിതകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. അസോസിയേഷന്‍ ഭാരവാഹികളായ അഡ്വ ചെറുന്നിയൂര്‍ ജയപ്രകാശ്, ഡോ ഭുവനേന്ദ്രന്‍, പ്രൊഫ. സുധീഷ്, വി. ലൈജു, ശ്രീകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.