തിരുവനന്തപുരം: മണക്കാട് ആറ്റുകാല്‍ ദേവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിക്ക് നേരെ കഴിഞ്ഞദിവസം നടന്ന ആക്രമണത്തില്‍ ശക്തമായ പ്രതിഷേധവുമായി ഭാരതീയ മെഡിക്കല്‍ ആന്‍ഡ് സെയില്‍സ് റെപ്രസെന്റേറ്റീവ്സ് അസോസിയേഷന് (ബിഎംഎസ്).
യാതൊരു പ്രകോപനവുമില്ലാതെ ഈ ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തെ ബിഎംഎസ്ആര്‍എ തിരുവനന്തപുരം ജില്ല സമിതി ശക്തമായി അപലപിച്ചു. ഇതു ചെയ്ത സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ആശുപത്രി സംരക്ഷണ നിയമം അനുസരിച്ച് കേസെടുക്കണമെന്നും തക്കതായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടു.
ആതുരസേവനരംഗത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും എതിരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന സാമൂഹ്യവിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധവും സമരപരിപാടികളുമായി ബിഎംഎസ്ആര്‍എ മുന്നോട്ടു പോകുമെന്നും ബിഎംഎസ്ആര്‍എ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജി. വിനോദ്കുമാര്‍, ജില്ലാ സെക്രട്ടറി എ.പി. അജിത്കുമാര്‍ എന്നിവര്‍ അറിയിച്ചു.
ആശുപത്രി ആക്രമണത്തില്‍ പ്രതിഷേധവുമായി മുന്നോട്ടുവന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷ(ഐഎംഎ)ന് എല്ലാവിധ പിന്തുണ നല്കുവാനും ബിഎംഎസ്ആര്‍എ ജില്ലാസമിതി തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: