പുസ്തകശേഖരണവും ശിശുദിനാഘോഷവും

Wednesday 15 November 2017 2:09 pm IST

കിളിമാനൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിളിമാനൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ സംഘടിപ്പിച്ച ശിശുദിനാഘോഷം കിളിമാനൂര്‍ പഞ്ചായത്തംഗം ബീനാ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളില്‍ ആരംഭിച്ച 'നല്ല വായനപുസ്തകത്തൊട്ടില്‍' പദ്ധതിയിലെ പുസ്തകം ശേഖരിക്കല്‍ ചടങ്ങ്, ശിശുദിന ക്വിസ്, കഥാരചന, കവിതാരചന, ചിത്രരചന എന്നിവ സംഘടിപ്പിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പുളിമാത്ത് ഗവ. എല്‍പിഎസിലെ പൂര്‍വവിദ്യാര്‍ഥിയും പുളിമാത്ത് ഗ്രാമീണഗ്രന്ഥശാല അംഗവുമായ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അവതരിപ്പിച്ച വാദ്യോപകരണമേള ശ്രദ്ധേയമായി. സ്‌കൂള്‍ എസ്എംസി ചെയര്‍മാന്‍ പി. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. കവി കുടിയേല ശ്രീകുമാര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. റിട്ട.അധ്യാപകന്‍ എം. വിജയകുമാര്‍, ബിആര്‍സി ട്രെയിനര്‍ പ്രീത, പിടിഎ പ്രസിഡന്റ് ഷിജു, സ്‌കൂള്‍ വികസനസമിതി ചെയര്‍മാന്‍ സി. സുകുമാരപിള്ള, പിടിഎ വൈസ് പ്രസിഡന്റ് രതീഷ് പോങ്ങനാട്, അധ്യാപക പ്രതിനിധി അഭിലാഷ് എന്നിവര്‍ സംബന്ധിച്ചു. ജവഹര്‍ലാല്‍ നെഹ്‌റുവും കുട്ടികളും എന്ന വിഷയത്തില്‍ കുട്ടികള്‍ അവതരിപ്പിച്ച കവിതകള്‍, പ്രസംഗങ്ങള്‍ എന്നിവ ശ്രദ്ധേയമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.