തിരുവനന്തപുരം: കോടതി വിധി തോമസ് ചാണ്ടിക്ക് എതിരല്ലെന്ന് എന്‍സിപി. തോമസ് ചാണ്ടിയുടെ നിരപരാധിത്വം മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടുവെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന് മാസ്റ്റര്‍ പറഞ്ഞു. തോമസ് ചാണ്ടിക്കെതിരായ കോടതി പരാമര്‍ശം മുന്നണിക്കും സര്‍ക്കാരിനും പ്രശ്നമുണ്ടാക്കിയതുകൊണ്ടാണ് തോമസ് ചാണ്ടി രാജി വച്ചതെന്നും അദ്ദേഹം പറഞ്ഞു.
തോമസ് ചാണ്ടി ഒരു അഴിമതിയും നടത്തിയിട്ടില്ല. കളക്ടറുടെയും റവന്യൂവകുപ്പിന്റെയും റിപ്പോര്‍ട്ടുകളാണോ ചാണ്ടിക്ക് വിനയായതെന്ന ചോദ്യത്തിന് അവരോട് ചോദിക്കൂവെന്നും പീതാംബരന് മാസ്റ്റര്‍ പറഞ്ഞു. കേന്ദ്ര നേതൃത്വവുമായി ആലോചിച്ചാണ് തോമസ് ചാണ്ടിയോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടത്. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. കത്തില്‍ ഉപാധികള്‍ മുന്നോട്ട് വച്ചിട്ടില്ലെന്നും പീതാംബരന് മാസ്റ്റര്‍ അറിയിച്ചു. തോമസ് ചാണ്ടിക്ക് പകരം മന്ത്രിയുണ്ടാവില്ല. എന്‍സിപി കൈകാര്യം ചെയ്തിരുന്ന വകുപ്പ് തത്ക്കാലം മുഖ്യമന്ത്രി കൈകാര്യം ചെയ്യും.
കുറ്റവിമുക്തനായി ആദ്യം തിരിച്ചെത്തുന്നയാള്‍ എന്‍സിപിയുടെ മന്ത്രിയാകുമെന്നും പീതാംബരന് മാസ്റ്റര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: