കൊല്ലം: പുനലൂര്‍ ഇളമ്പലില്‍ ബൈക്കില്‍ കടത്തുകയായിരുന്ന മൂന്ന് കിലോ കഞ്ചാവുമായി ഇളമ്പല്‍ മാടപ്പാറ പുത്തന്‍വീട്ടില്‍ സതീഷ്കുമാര്‍ (31) പിടിയിലായി. ഇയാളില്‍നിന്നും കഞ്ചാവ് കടത്താനുപയോഗിച്ച ബൈക്കും, 1600 രൂപയും കസ്റ്റഡിയിലെടുത്തു. കൊല്ലം അസി. എക്സൈസ് കമ്മീഷണര്‍ പി.കെ.സനുവിന് ലഭിച്ച രഹസ്യവിവരത്തെ തുട്ടര്ന്ന് സിഐ ജെ.താജുദീന്കുട്ടിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്ക്വാഡും ഷാഡോടീമും സംയുക്തമായി നടത്തിയ വാഹനപരിശോധനയിലാണ് പ്രതി പിടിയിലായത്. പുനലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കിഴക്കന്‍മേഖലയിലെ കഞ്ചാവ് ശൃംഖലയിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ സതീഷ്കുമാര്‍. ഇയാളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും എക്സൈസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: