ന്യൂദല്‍ഹി :രാജ്യത്തെ ആദ്യ വനിത അഭിഭാഷകയ്ക്ക് ആദരമൊരുക്കി ഗൂഗിള്‍. കൊര്‍ണേലിയ സൊറാബ്ജിയുടെ 151-ാം ജന്മവാര്ഷിക ദിനമായ ഇന്നലെ ഗൂഗിള്‍ തങ്ങളുടെ പേജ് ഐക്കണില്‍ ഡൂഡില്‍ ഒരുക്കി.
1866 നവംബര്‍ 15ന് നാസിക്കില്‍ ജനിച്ച കൊര്‍ണേലിയ വനിതകള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തേയ്ക്ക് കടന്നു വരാത്ത കാലഘട്ടത്തില്‍ വിപ്ളവം സൃഷ്ടിച്ചാണ് ബോംബേ സര്‍വകലാശാലയില്‍ ചേര്‍ന്നത്. അവിടെ ചേര്‍ന്ന ആദ്യ വനിത കൊര്ണേലിയയായിരുന്നു. പിന്നീട് 1892ല്‍ ഒക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിയമ ബിരുദത്തിനു ചേര്‍ന്ന ആദ്യ ഇന്ത്യന്‍ വനിതയുമായി അവര്‍. ഒട്ടനവധി പ്രതിസന്ധികള്‍ മറികടന്നായിരുന്നു നിയമവഴിയില്‍ കൊര്‍ണേലിയ തന്റേതായ ഒരിടം നേടിയെടുത്തത്.
പഠനശേഷം അഭിഭാഷകയായി പ്രാക്ടീസ് ചെയ്യാന്‍ തയാറെടുത്ത അവരെ വനിതയെന്ന കാരണത്താല്‍ ഇന്ത്യയിലും ബ്രിട്ടനിലും വിലക്കി.പിന്നീട് കോളനി ഭരണകാലത്ത് ഇന്ത്യയില്‍ സര്‍ക്കാരിന്റെ നിയമോപദേശകയായി ചുമതലയേറ്റു.
്ജസ്ജ്യോത് സിങ് ഹന്‍സെന്ന പെയിന്ററാണ് ഗൂഗിളിന്റെ ഡൂഡില്‍ ഒരുക്കിയത്. അലഹബാദ് ഹൈക്കോടതിയുടെ മുമ്പില്‍ അഭിഭാഷക വേഷത്തില്‍ നില്ക്കുന്ന കൊര്‍ണേലിയ സൊറാബ്ജിയുടെ ചിത്രീകരണത്തിനൊപ്പം ദൃഢനിശ്ചയത്തിന്റെ മഹത്തായ ആള്‍രൂപമെന്ന ടാഗും ഗൂഗിള്‍ ചേര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: