അയോധ്യ: സുപ്രീം കോടതി വാക്ക് അന്തിമമെന്ന് രാം നായിക്

Wednesday 15 November 2017 6:37 pm IST

ലക്‌നൗ; അയോധ്യക്കേസില്‍ സുപ്രീം കോടതിയുടെ വാക്കായിരിക്കും അന്തിമമെന്ന് യുപി ഗവര്‍ണ്ണര്‍ രാം നായിക്. ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ കേസിലെ കക്ഷികളുമായി ചര്‍ച്ച നടത്തുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാമ ക്ഷേത്രവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണയിലാണ്. കേസിലെ കക്ഷികള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചാല്‍ അത് നന്നായിരിക്കുമെന്നാണ് കോടതി പറഞ്ഞതും. ചര്‍ച്ചകള്‍ക്ക് എല്ലാ വിജയാശംസകളും. പ്രശ്‌നം പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും അതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.