ന്യൂദല്‍ഹി: ഇന്ത്യാ ടുഡേക്ക് ദാവൂദിന്റെ ഭീഷണി. കറാച്ചിയില്‍ നിന്നും ഡി-കമ്പനിയുടെ ഉസ്മാന് ചൗധരിയാണെന്ന് പരിചയപ്പെടുത്തിയാണ് ഭീഷണി മുഴക്കിയത്. കഴിഞ്ഞ ദിവസം മുംബൈയിലെ ദാവൂദിന്റെ സ്വത്തുക്കള്‍ സര്‍ക്കാര്‍ ലേലം ചെയ്തിരുന്നു. ഇതും ദാവൂദിനെ കുപിതനാക്കിയിരുന്നു.
ഗായകന് ഗുല്‍ഷന്‍ കുമാറിന്റെ കൊലപാതകക്കേസില്‍ പ്രതിയായ നദിം സെയ്ഫിയെ സംരക്ഷിക്കുന്നത് സംബന്ധിച്ച് ദാവൂദിന്റെ സഹായിയുമായുള്ള ഫോണ്‍ സംഭാഷണം സംപ്രേക്ഷണം ചെയ്തതിന് പിന്നാലെയാണ് ഭീഷണിയെത്തിയത്. 1993ലെ ബോംബ് സ്ഫോടന പരമ്പര മറന്നുപോയോയെന്നും ഇയാള്‍ ചോദിക്കുന്നുണ്ട്. ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ടര്‍ക്കാണ് ഭീഷണി ഫോണ്‍ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: