തിരുവമ്പാടി ക്ഷേത്രത്തില്‍ കൊടിയേറ്റ് നാളെ

Wednesday 15 November 2017 8:00 pm IST

ആലപ്പുഴ: തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് നാളെ കൊടിയേറും. 24ന് ആറാട്ടോടെ സമാപിക്കും. നാളെ ഉച്ചയ്ക്ക് 12ന് തന്ത്രി പുതുമന ശ്രീധരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്. തുടര്‍ന്ന് അഷ്ടപദിക്കച്ചേരി, കൊടിയേറ്റ് സദ്യ. 18ന് രാത്രി എട്ടിന് നൃത്തനൃത്യങ്ങള്‍, 19ന് രാത്രി എട്ടിന് ഭക്തിഗാനമേള. 20ന് ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദര്‍ശനം, രാത്രി 8ന് കഥകളി. 21ന് രാവിലെ 8.30ന് കെ.ബി. സുന്ദരാംബാള്‍ സംഗീതോത്സവം വയലാര്‍ ശരത്ചന്ദ്രവര്‍മ്മ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7ന് പഞ്ചരത്‌ന കീര്‍ത്തനാലാപനം. 22ന് വൈകിട്ട് ആറിന് ഗരുഡവാഹന എഴുന്നെള്ളിപ്പ്, 23ന് രാത്രി 8ന് ഭക്തിഗാനമേള, 11ന് പള്ളിവേട്ട, 24ന് രാവിലെ 9ന് പകല്‍പൂരം, ഉച്ചയ്ക്ക് 1ന് ആറാട്ടുസദ്യ, വൈകിട്ട് ഏഴിന് സംഗീതക്കച്ചേരി, രാത്രി എട്ടിന് ആറാട്ടുവരവ് പഴവീട് ക്ഷേത്രത്തില്‍ നിന്നും, തുടര്‍ന്ന് കൊടിയിറക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.