വൈകല്യങ്ങള്‍ പരിഹരിക്കാന്‍ അനുയാത്രാ മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റുകള്‍

Wednesday 15 November 2017 8:01 pm IST

ആലപ്പുഴ: ജനനം മുതല്‍ 18 വയസുവരെയുള്ള കുട്ടികളില്‍ ജന്മനായുള്ള വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തി പരിഹാരം കാണുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സാമൂഹിക സുരക്ഷാ മിഷന്റെയും ആരോഗ്യ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ആരംഭിച്ച മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം തുടങ്ങി. ആലപ്പുഴയുടെ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിക്ട് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററിന്റെ (ഡിഇഐസി) പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ എല്ലാ സ്ഥലത്തേക്കും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് ആരംഭിച്ചത്. കുട്ടികളിലെ വൈകല്യം നേരത്തെ കെണ്ടത്തുകയും ചികിത്സയും തെറാപ്പികളും ആരംഭിച്ചിട്ടും ചികിത്സയില്‍ വരുത്തുന്ന സാഹചര്യത്തിലാണ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം ജില്ലയിലെ പ്രാദേശിക തലത്തിലേക്ക് വ്യാപിപ്പിക്കുന്നത്. മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം എന്ന നിലയില്‍ ജില്ലയിലെ ബഡ്സ് സ്‌കൂള്‍ കേന്ദ്രീകരിച്ചും പിന്നീട് താലൂക്ക് ആശുപത്രി, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചും സേവനം ലഭ്യമാക്കും. ഫിസിയോ തെറാപ്പിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്പെഷല്‍ എഡ്യുക്കേറ്റര്‍, ഡെവലപ്മെന്റല്‍ തെറാപ്പിസ്റ്റ്, എന്നീ വിദഗ്ധരുടെ സേവനം യൂണിറ്റില്‍ ലഭിക്കും. ചികിത്സയും തെറാപ്പികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 8589977448, 0477-2230630.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.