തുറവുര്‍: ചേര്‍ത്തല, തവണക്കടവ് തൈക്കാട്ടുശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ തുറവൂര്‍ വരെ നീട്ടണമെന്ന് ജെഎസ്എസ് അരൂര്‍ നിയോജക മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. തൈക്കാട്ടുശേരിയില്‍ നിന്നും രാവിലെയും വൈകിട്ടും സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് നാല് കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ച് തുറവൂരിലെത്തി മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. കോടികള്‍ മുടക്കി തൈക്കാട്ടുശേരി പാലം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തെങ്കിലും ബസ് സര്‍വീസുകള്‍ തൈക്കാട്ടുശേരിയില്‍ നിന്ന് തുറവുര്‍ വരെ നീട്ടാത്തത് യാത്രക്കാര്‍ക്ക് ദുരിതമാകുകയാണെന്ന് യോഗം ചൂണ്ടികാട്ടി. സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി.പി. ബാബു ഉദ്ഘാടനം ചെയ്തു. വി.കെ. ഗൗരീശന്‍ അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: