ദേവികുളം സിവില്‍ സ്റ്റേഷന്‍ കാടുകയറി നശിക്കുന്നു

Wednesday 15 November 2017 10:07 pm IST

  രാജാക്കാട്: കോടികള്‍ മുടക്കി നിര്‍മ്മിച്ച സിവില്‍സ്റ്റേഷന്‍ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷം പിന്നിടുമ്പോളും വിവിധ സര്‍ക്കാരോഫീസുകളുടെ പ്രവര്‍ത്തനം ഇവിടേയ്ക്ക് മാറ്റുവാന്‍ നടപടിയില്ല. ദേവികുളത്ത് അഞ്ച് കോടി രൂപാ മുടക്കി നിര്‍മ്മിച്ച വലിയ കെട്ടിടമാണ് നിലവില്‍ അനാഥമായി കിടക്കുന്നത്. ദേവികുളം ആര്‍ഡിഒ ഓഫീസിന് പിറകിലായിട്ടാണ് 1500 അടി വിസൃതിയില്‍ ബഹുനിലകെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. 2015ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 2016ല്‍ നടത്തുകയും ചെയ്തു. ആര്‍ഡിഒ ഓഫീസ്, വില്ലേജ് ഓഫീസ്, താലൂക്ക്, സിവില്‍ സപ്ലൈസ്, പട്ടികജാതി-പട്ടികവര്‍ഗ്ഗ ഓഫീസുകള്‍ കൂടാതെ അടിമാലിയില്‍ വന്‍തുക വാടക നല്‍കി പ്രവര്‍ത്തിക്കുന്ന ആര്‍ടിഒ ഓഫീസ് എന്നിവയാണ് പുതിയതായി നിര്‍മ്മിച്ചിരിക്കുന്ന സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലേ്‌യ്ക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നത്. നിലവില്‍ ദേവികുളത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകളും നൂറ് വര്‍ഷത്തോളം പഴക്കമുള്ളവയാണ്. വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ശോചനീയാവസ്ഥയിലായ കെട്ടിടങ്ങളുടെ പരിമിതികളില്‍ ഒതുങ്ങി പ്രവര്‍ത്തിക്കുമ്പോളാണ് അധികൃതരുടെ അനാസ്ഥയില്‍ ഏല്ലാവിധ സൗകര്യങ്ങളോടും കൂടിയ കെട്ടിടം ഇന്ന് കാടുകയറി മൂടി കിടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.