നായകളുടെ വന്ധ്യംകരണം ആരംഭിച്ചു

Wednesday 15 November 2017 10:09 pm IST

തൊടുപുഴ: നഗരസഭയില്‍ വര്‍ഷങ്ങളായി മുടങ്ങി കിടന്ന തെരുവുനായകളുടെ വംശവര്‍ദ്ധന നിയന്ത്രണ പരിപാടി (എ.ബി.സി. പ്രോഗ്രാം) പുനരാരംഭിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെ സഹായത്തോടെ'യുവശ്രീ' പദ്ധതിയിലെ സംരഭകരാണ് നായകളെ പിടികൂടുന്നത്. നായകളെ പിടിക്കാനുള്ള ഉപകരണങ്ങള്‍ നല്‍കിക്കൊണ്ട് രാവിലെ 10.30ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാറാണ് ഉദ്ഘാടനം ചെയ്തത്. കോതായിക്കുന്ന് ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നുമാണ് ആദ്യത്തെ നായയെ പിടികൂടിയത്. അഞ്ച് പേരടങ്ങുന്ന സംഘമാണ് തൊടുപുഴയില്‍ എത്തിയിരിക്കുന്നത്. ഇന്നലെ മാത്രം 10 നായകളെ പിടികൂടി മണക്കാട് ലിറ്റില്‍ പൗവ്‌സ് ആശുപത്രിയില്‍ എത്തിച്ചു. ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി മൂന്ന് ദിവസം ഇവിടെ തന്നെ സൂക്ഷിക്കുന്ന നായകളെ പിടിച്ച സ്ഥലത്ത് തന്നെ ചെവിയില്‍ അടയാളമിട്ടശേഷം കൊണ്ടുവിടും. വര്‍ഷത്തില്‍ ഒരുതവണയെങ്കിലും ഇത്തരം പ്രവര്‍ത്തനം നടത്താനായാല്‍ നായയുടെ ശല്യം നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് റ്റി.കെ. സുധാകരന്‍ നായര്‍ പറഞ്ഞു. ഒരുമാസം കൊണ്ട് നഗരത്തിലേയും പരിസരപ്രദേശങ്ങളിലേയും നായകളെ പൂര്‍ണ്ണമായും വന്ധ്യംകരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.