കോട്ടയം: മാധ്യമദിനമായ ഇന്ന് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും കോട്ടയം പ്രസ് ക്ലബിന്റെയും ആഭിമുഖ്യത്തില്‍ പ്രസ് ക്ലബ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11ന് പത്രാധിപ സംഗമം നടക്കും. മലയാള മനോരമ സിനീയര്‍ അസോഷ്യേറ്റ്് എഡിറ്റര്‍ ജോസ് പനച്ചിപ്പുറം സംഗമം ഉദ്ഘാടനം ചെയ്യും. പ്രസ്ക്ലബ് പ്രസിഡന്റ് സാനു ജോര്‍ജ്ജ്് തോമസ്് അദ്ധ്യക്ഷത വഹിക്കും. ദീപിക സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ടി.സി മാത്യു മുഖ്യാതിഥിയായിരിക്കും. മംഗളം എക്സിക്യൂട്ടീവ് എഡിറ്റര്‍ രാജു മാത്യു, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ടി.കെ രാജഗോപാല്‍, ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ എം.ഒ വര്ഗീ്സ്, കേരള കൗമുദി ന്യൂസ് എഡിറ്റര്‍ കെ.എസ്്. ജയചന്ദ്രന്, മാധ്യമം ന്യൂസ് എഡിറ്റര്‍ അജിത്ത് ശ്രീനിവാസന്, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ കെ.ഡി ഹരികുമാര്‍, പി.ആര്.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുല്‍ റഷീദ്, പ്രസ് ക്ലബ് സെക്രട്ടറി എസ്. സനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ചര്‍ച്ച സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞ് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും കോട്ടയം പ്രസ് ക്ലബും സംയുക്തമായി കീഴൂര്‍ ദേവസ്വം ബോര്‍ഡ് കോളേജ്, എന്‍എസ്എസ് യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ പ്രഭാഷണം സംഘടിപ്പിക്കും. ‘മാധ്യമ പ്രവര്‍ത്തനത്തിന്റെ സാധ്യതകളും മാധ്യമ രംഗം നേരിടുന്ന വെല്ലുവിളികളും’ എന്ന വിഷയത്തില്‍ മംഗളം ചീഫ് ന്യൂസ് എഡിറ്റര്‍ ഇ.പി ഷാജുദ്ദീന്‍ പ്രഭാഷണം നടത്തും. കോളേജ് പ്രിന്‍സിപ്പല്‍ എം.എന്‍ രാധാകൃഷ്ണന് അദ്ധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: