പൊന്‍കുന്നം: ദേശീയപാതയോരത്തെ പ്രധാന ഇടത്താവളമായ പൊന്‍കുന്നം പുതിയകാവ് ദേവിക്ഷേത്രം ശബരിമല തീര്‍ത്ഥാടകര്‍ക്കായി സൗകര്യങ്ങളൊരുക്കി. തീര്‍ത്ഥാടക സേവനകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് നടത്തും. ദേശീയപാത യിലൂടെയും പാലാപൊന്‍കുന്നം റോഡിലൂടെയും എത്തുന്ന തീര്‍ത്ഥാടകര്‍ ആശ്രയിക്കുന്ന ഇടത്താവളമാണിത്.
അഞ്ഞൂറിലേറെ പേര്‍ക്ക് വിരിവെയ്ക്കാന്‍ സൗകര്യമുള്ള എന്‍എസ്എസ് യൂണിയന് പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയം തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാന്‍ നല്‍കും. ഇന്‍ഫര്‍മേഷന്‍ കൗണ്ടറും പ്രവര്‍ത്തിക്കും. ഔഷധ കുടിവെള്ള വിതരണം എപ്പോഴുമുണ്ടാവും. ധനു ഒന്നു മുതല്‍ അന്നദാനം നടത്തും. ആവശ്യക്കാര്‍ക്ക് ആഹാരം പാകം ചെയ്യുന്നതിന് അടുക്കളയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: