കോട്ടയം: ദര്‍ശന അന്താരാഷ്ട്ര മേളയ്ക്ക് നാളെ തിരിതെളിയുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചകഴിഞ്ഞ് 3ന് രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് പി. ജെ. കുര്യന് ഉദ്ഘാടനം ചെയ്യും.
കവിയും കഥാകാരനും ചലച്ചിത്രസംവിധായകനുമായ ശ്രീകുമാരന്‍ തമ്പി മുഖ്യാതിഥിയാകും. പുസ്തകമേള വാര്‍ത്താ പത്രികയായ ദര്‍ശനവാണിയുടെ പ്രകാശനം ജോസ് കെ. മാണി എം. പി നിര്‍വ്വഹിക്കും. ഫാ. സാബു കൂടപ്പാട്ട് അനുഗ്രഹപ്രഭാഷണം നടത്തും. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം എംജി വിസി ഡോ. ബാബു സെബാസ്റ്റ്യനും, ദര്‍ശന കലാന്ധ്യ ഉദ്ഘാടനം വി. എന്‍. വാസവനും നിര്‍വഹിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. പി. ആര്. സോന മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലില്‍, പ്രസ്ക്ലബ്ബ് പ്രസിഡന്റ് സാനു ജോര്‍ജ്ജ് തോമസ്, തേക്കിന്‍കാട് ജോസഫ് എന്നിവര്‍ സംസാരിക്കും.
18ന് രാവിലെ 10-ന് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ നഴ്സറി, എല്‍ കെ ജി, യു കെ ജി കുട്ടികള്‍ക്കുള്ള മത്സരങ്ങള്‍. തുടര്‍ന്ന് കുട്ടികളും വായനയും സെമിനാര്‍ പെരുമ്പടവം ശ്രീധരന് ഉദ്ഘാടനം ചെയ്യും. പള്ളിയറ ശ്രീധരന് അദ്ധ്യക്ഷനാകും. 19ന് രാവിലെ യുവഎഴുത്തുകാരുടെ സംഗമം, നോവല്ചര്ച്ചാ സമ്മേളനം. രണ്ടിന് സെമിനാര്‍ -വാര്‍ദ്ധക്യം ആഹ്ലാദകരമാക്കാന്. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചിട്ടുള്ള 80 വയസ്സ് കഴിഞ്ഞവരെ ആദരിക്കുന്നു. വൈകുന്നേരം മലയാള ടെലിവിഷന്‍ ചാനലുകളിലെ ആക്ഷേപഹാസ്യ പരിപാടി അവതാരകരുടെ സംവാദവും മുഖാമുഖവും.
20ന് രാവിലെ വൈജ്ഞാനിക സെമിനാര്‍. രണ്ടിന് പുസ്തകപ്രകാശനം. അഞ്ചിന് സാംസ്കാരിക സമ്മേളനം 21ന് രാവിലെ സെമിനാര്‍, ഉച്ചയ്ക്കുശേഷം ഹരിതസാക്ഷരതയും ജൈവജീവനവും സെമിനാര്‍. വൈകുന്നേരം 5ന് സാംസ്കാരിക കൂട്ടായ്മ. 22ന് രാവിലെ ആക്ടിവിസത്തിന്റെ സൈബര്‍മുഖം സെമിനാര്‍. ഉച്ചകഴിഞ്ഞ് വനിതാസെമിനാര്‍ ഡോ. ജെ. പ്രമീളാ ദേവി ഉദ്ഘാടനം ചെയ്യും. അഞ്ചിന് സിനിമാസംവാദം. 23ന് രാവിലെ മാധ്യമ സെമിനാര്‍. 6.30 നാടക ഗാനങ്ങള്‍. 23ന് പുസ്തകപ്രകാശനച്ചടങ്ങ് ജസ്റ്റിസ് കെ. ടി. തോമസ് ഉദ്ഘാടനം ചെയ്യും. 24ന് രാവിലെ അക്ഷരശ്ലോക സദസ്സ്.
26ന് പുസ്തകമേള സമാപിക്കും. പത്രസമ്മേളനത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്. സോന, ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. ജസ്റ്റിന് കാളിയാനിയില്‍, ഡോ. പോള്‍ മണലില്‍, തേക്കിന്‍കാട് ജോസഫ്, ജേക്കബ് പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: