കോട്ടയം : കാണാതായ മാങ്ങാനം പുതുക്കാട്ട് പി.സി.എബ്രഹാം,(69),ഭാര്യ തങ്കമ്മ (65) എന്നിവര്‍ക്കായുള്ള അന്വേഷണം പോലീസ് വിപുലപ്പെടുത്തി.ഈസ്റ്റ് സി.ഐ സാജു വര്‍ഗ്ഗീസിന്റ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. കാണാതായ എബ്രാഹിമിന്റെ ഫോണിലേക്ക് അവസാനം വന്ന കോളുകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. ഇവര്‍ ഏതെങ്കിലും ധ്യാന കേന്ദ്രത്തിലോ മറ്റോ പോയിട്ടുണ്ടാകുമെന്ന നിഗമനത്തിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തി സ്കൂട്ടര്‍ പാര്‍ക്കിംഗ് ഏരിയയില്‍ വച്ചശേഷമാണ് ദമ്പതികളെ കാണാതായത്. രണ്ട് ദിവസത്തേക്കാണ് പാര്‍ക്കിംഗ് ഫീസ് അടച്ചത്. ഇക്കാര്യം ഫീസ് പിരിച്ചവര്‍ സ്ഥീരികരിച്ചിട്ടുണ്ട്.പള്ളിയില്‍ പോയെന്നാണ് വീട്ടുകാര്‍ ധരിച്ചത്. എന്നാല്‍ പള്ളിയില്‍ നിന്ന് മടങ്ങിവരുന്ന സമയമായിട്ടും കാണാതെയിരുന്നതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. മൊബൈല്‍ ഫോണ്‍ ,എടിഎം കാര്‍ഡ്, പഴ്സ് എന്നിവ വീട്ടില്‍ വച്ചിട്ടാണ് ഇരുവരും പോയത്. താഴത്തങ്ങാടിയില്‍ നിന്ന് ഏഴ് മാസം മുമ്പ് കാണാതായ ദമ്പതികളെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാതെയിരിക്കുമ്പോഴാണ് വീണ്ടും മറ്റൊരു ദമ്പതികളെ കാണാതെയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: