കൊച്ചി: ഇന്ത്യന്‍ സൂപ്പര്ലീഗിനുളള അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയാകുമ്പോള്‍ ബ്ലാസ്റ്റേഴ്സിന്റെ സി. കെ. വിനീതുള്പ്പടെയുളള മലയാളി താരങ്ങള്‍ ആവേശത്തിലാണ്. ഇത്തവണ കപ്പ് സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
‘ഇത്തവണ കിരീടം നേടാനാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. സൂപ്പര്‍ താരം വെസ് ബ്രൗണും ഇയാന്‍ ഹ്യൂമും സന്ദേശ് ജിങ്കാനുമുള്പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ക്കൊപ്പം യുവനിരകൂടി ചേരുന്നതോടെ ബ്ലാസ്റ്റേഴ്സ് കരുത്ത് കാട്ടും. ടീമിന് സമൂഹമാധ്യമങ്ങളില്‍ നിന്ന് അത്ഭുതകരമായ പിന്തുണയാണ് ലഭിക്കുന്നത്. ആരാധകര്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് തമ്മില്‍ തല്ലേണ്ട കാര്യമില്ല. ഒരു ബ്ലാസ്റ്റേഴ്സാണുള്ളത്. ടീമിന് പിന്നില്‍ ആരാധകര്‍ ഒറ്റക്കെട്ടായി അണിനിരക്കണം”, സി. കെ. വിനീത് പറഞ്ഞു.
മത്സരത്തിനു മുമ്പ് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സി. കെ. വിനീത്. മൂന്നാം സീസണില്‍ മികച്ച പ്രകടനം കാഴ്ച വച്ച താരമാണ് വിനീത്. റിനോ ആന്റോ, പ്രശാന്ത,് അജിത് ശിവന്, സഹല്‍ അബ്ദുള്‍ സമദ്, ജിഷ്ണു ബാലകൃഷ്ണന്, എം. എസ് സുജിത് എന്നിവരാണ് ടീമിലെ മറ്റ് മലയാളി സാന്നിധ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: