കോഴിക്കോട്: ആനപ്രസവം പോലെയായി മന്ത്രി തോമസ്ചാണ്ടിയുടെ രാജിയെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണത്തിന് മീതെ പിണറായിയും പറക്കില്ല എന്ന അവസ്ഥയായി. മുഖ്യമന്ത്രിയെക്കുറിച്ചുള്ള മതിപ്പിന് ഇടിവുണ്ടായിട്ടുണ്ട്. സിപിഎം പണച്ചാക്കുകളുടെ പാര്‍ട്ടിയാണെന്ന് താന്‍ പറയില്ല, പക്ഷേ ധനാഢ്യര്‍ക്ക് മുന്നില്‍ പാര്‍ട്ടിയും നേതാക്കളും മുട്ടു മടക്കുന്നുണ്ട്. ഒരു മുന്നണിയിലെ ഒരു ചാണ്ടി സോളാറില്‍ കുടുങ്ങി. മറ്റേ ഭാഗത്തെ ചാണ്ടി ജനാധിപത്യത്തെ പരിഹസിച്ചു.
വരുമാനമുള്ള ക്ഷേത്രങ്ങള്‍ വരുതിയില്‍ ആക്കണമെന്ന് സര്‍ക്കാരിന് അജണ്ടയുണ്ടെന്നും ഒ. രാജഗോപാല്‍ പറഞ്ഞു. പ്രയാര്‍ നല്ല ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായിരുന്നു. ഭക്തരുടെ കാര്യങ്ങള്‍ സംരക്ഷിക്കാന്‍ പരമാവധി കാര്യങ്ങള്‍ അദ്ദേഹം ചെയ്തിരുന്നതായും ഒ. രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: