ഫുഴോവു (ചൈന): ഇന്ത്യയുടെ സൈന നേവാള്‍ ചൈന ഓപ്പണ്‍ ലോക സൂപ്പര്‍ സിരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ഹൈദരാബാദുകാരിയായ സൈന ആദ്യ റൗണ്ടില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് അമേരിക്കയുടെ ബീവന്‍ ഴാങ്ങിനെ തോല്‍പ്പിച്ചു. സ്കോര്‍ 21-12, 21-13. മത്സരം മുപ്പതു മിനിറ്റ് നീണ്ടു.
ലോക പതിനൊന്നാം നമ്പറായ സൈന രണ്ടാം റൗണ്ടില്‍ ജപ്പാന്റെ അഞ്ചാം സീഡായ അകനെ യാമാഗൂച്ചിയെ നേരിടും.പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ സൗരവ് വര്‍മ ആദ്യ റൗണ്ടില്‍ പുറത്തായി. 55 മിനിറ്റ് നീണ്ട മാരത്തണ്‍ മത്സരത്തില്‍ ഫ്രാന്‍സിന്റെ ബ്രൈസ് ലവര്ഡെസ് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് വര്‍മയെ തോല്‍പ്പിച്ചു. സ്കോര്‍ 21-14,15-21,21-11.
വനിതകളുടെ ഡബിള്‍സില്‍ അശ്വതി പൊന്നപ്പ- എന്‍. ശിഖ റെഡ്ഡി സഖ്യവും പുറത്തായി. ദക്ഷിണ കൊറിയയുടെ ഹാ നാ ബീക്ക് – യൂ ജംഗ് ടീം നേരിട്ടുള്ള സെറ്റുകള്‍ക്ക് ഇന്ത്യന്‍ ടീമിനെ തോല്‍പ്പിച്ചു. സ്കോര്‍ 14-21,15-21.
പ്രതികരിക്കാൻ ഇവിടെ എഴുതുക: