മൂന്നാറില്‍ ഈ മാസം 21ന് ഹര്‍ത്താല്‍

Thursday 16 November 2017 11:55 am IST

ഇടുക്കി: മൂന്നാറിലെ 10 പഞ്ചായത്തുകളില്‍ ഈ മാസം 21ന് ഹര്‍ത്താല്‍. മൂന്നാറിലും കൊട്ടക്കമ്പൂരിലും കയ്യേറ്റങ്ങള്‍ക്കും അനധികൃത നിര്‍മ്മാണങ്ങള്‍ക്കുമെതിരെ റവന്യൂ, വനം വകുപ്പുകള്‍ എടുക്കുന്ന നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മൂന്നാര്‍ സംരക്ഷണ സമിതി ഹര്‍ത്താല്‍ നടത്തുന്നത്. മേഖലയിലെ എട്ട് വില്ലേജുകളിലെ അനധികൃത കെട്ടിടങ്ങള്‍ക്ക് എന്‍‌ഒ‌സി ഇല്ലാതെ വൈദ്യുതി നല്‍കരുതെന്ന് സബ് കളക്ടര്‍ ഉത്തരവിട്ടിരുന്നു. കൊട്ടക്കമ്പൂരില്‍ ഉള്‍പ്പടെ കയ്യേറ്റക്കാരുടെ പട്ടയം റദ്ദാക്കുന്നതിലും പ്രതിഷേധമുണ്ട്. ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്റെ നേതൃത്വത്തില്‍ സിപിഐയെ ഒഴിവാക്കിയാണ് മൂന്നാര്‍ സംരക്ഷണ സമിതിക്ക് രൂപം നല്‍കിയത്. സിപിഐയുടെ റവന്യൂ, വനം വകുപ്പുകള്‍ക്കെതിരായ സമരത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍, വ്യാപാരികള്‍, ഹൈറേഞ്ച് സംരക്ഷണ സമിതി എന്നിവരെ കൂട്ടുപിടിച്ചാണ് സമിതിയുടെ പ്രക്ഷോഭം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.