തിരുവനന്തപുരം: ശ്വാസകോശരോഗങ്ങള്‍ പരിശോധിച്ച് ചികിത്സിക്കുന്നതിന് കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കുമെന്ന് മന്ത്രി കെ. കെ. ശൈലജ. മ്യൂസിയംവളപ്പില്‍ ലോക സിഒപിഡി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സബ്സെന്റര്‍ തലത്തില്‍ പരിശോധിക്കുന്നതിന് ആവശ്യമായ പരിശീലനം ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ട്. ശ്വാസകോശരോഗങ്ങളുടെ പ്രാഥമികപരിശോധനയും ചികിത്സയും നടത്തുന്നതിന് സ്വാസ്പദ്ധതി ജില്ലാ ആശുപത്രികളിലും ആരംഭിച്ചിട്ടുണ്ട്, മന്ത്രി പറഞ്ഞു. ദിനാചരണത്തിന്റെ ഭാഗമായി കൂട്ടനടത്തവും ഫ്ളാഷ് മോബും ശ്വാസകോശ പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: