കനകക്കുന്നില്‍ ജനത്തിരക്ക്; പുഷ്പമേള നീട്ടി

Thursday 16 November 2017 2:46 pm IST

തിരുവനന്തപുരം: അനന്തപുരിക്ക് വിസ്മയ കാഴ്ച്ചകള്‍ സമ്മാനിച്ച് പുഷ്പമേള ഒരാഴ്ച്ച പിന്നിടുമ്പോള്‍ വന്‍ ജനത്തിരക്കാണ് മേളയില്‍ അനുഭവപ്പെട്ടത്. മേളയുടെ ഭാഗമായി കുട്ടികള്‍ക്കായി സംഘടിപ്പിച്ച പുഷ്പറാണി മത്സരത്തില്‍ ഒന്നാംസ്ഥാനം അനന്‍ (സരസ്വതി വിദ്യാലയ), രണ്ടാംസ്ഥാനം മഹിമ എം. പിള്ള (െ്രെകസ്റ്റ് നഗര്‍), മൂന്നാംസ്ഥാനം നിരഞ്ജന (സന്ദീപനി സ്‌കൂള്‍) എന്നിവര്‍ സ്വന്തമാക്കി. വമ്പിച്ച പങ്കാളിത്തമാണ് കുട്ടികളുടെ മത്സരങ്ങള്‍ക്കുണ്ടായത്. മേളയില്‍ വര്‍ധിക്കുന്ന ജനത്തിരക്ക് പ്രമാണിച്ച് നവംബര്‍ 19 വരെ പ്രദര്‍ശനം നീട്ടി. പന്ത്രണ്ട് വര്‍ഷത്തില്‍ മാത്രം പൂക്കുന്നു നീലക്കുറിഞ്ഞിയും ആറുവര്‍ഷത്തിനിടെ പൂക്കുന്ന കല്‍ക്കുറിഞ്ഞിയും പ്രദര്‍ശനത്തിനെത്തിയതോടെ ആദ്യമായി അനന്തപുരിയില്‍ കുറിഞ്ഞിപൂക്കള്‍ പ്രദര്‍ശനത്തിന് എത്തിച്ചെന്ന പ്രത്യേകതയും പുഷ്‌മേള സ്വന്തമാക്കി. മേളയില്‍ എത്തുന്നവരെ കാത്ത് കലാസന്ധ്യകള്‍, നാടന്‍ മലബാര്‍ ഭക്ഷ്യമേള, പായസമേള, ഗെയിംസ് ഷോ എന്നിവയുമുണ്ട്. ദിവസവും രാവിലെ 11 മുതല്‍ രാത്രി 9.30 വരെയാണ് മേളയുടെ പ്രദര്‍ശനസമയം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.