തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) തിരുവനന്തപുരം നിയോജകമണ്ഡലം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നിയോജകമണ്ഡലം പ്രസിഡന്റായി പാലിയോട് സദാനന്ദനെയും വൈസ് പ്രസിഡന്റുമാരായി പാളയം ജോണ്‍, വെട്ടുകാട് ബിജോയ് വില്‍സണ്‍, എസ്. ബാദുഷ എന്നിവരെയും തെരഞ്ഞെടുത്തു. തമ്പാനൂര്‍ ആര്. മോഹനനാണ് ട്രഷറര്‍. സെക്രട്ടറിമാരായ പി.എല്‍. ഫിലിപ്പോസ്, അനില്‍കുമാര്‍, ഹിദായത്തുള്ള എന്നിവരെയും തെരഞ്ഞെടുത്തു.
പൂന്തുറ മണ്ഡലം പ്രസിഡന്റായി പൂന്തുറ ആന്റണിയെയും വലിയതുറ മണ്ഡലം പ്രസിഡന്റായി ജോണ്‍ തോമസിനെയും പാളയം മണ്ഡലം പ്രസിഡന്റായി ജോര്‍ജ്ജ് തോമസിനെയും ചാക്ക മണ്ഡലം പ്രസിഡന്റായി എ. ഹരിദാസിനെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് സമ്മേളനം ജില്ലാ പ്രസിഡന്റ് അഡ്വ കൊട്ടാരക്കര പൊന്നച്ചന് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: